സഭ വിരുദ്ധ ശക്തികള്‍ക്കു ഒരു മാനസന്ധരം ഉണ്ടാകുക എന്നുള്ള ലെക്ഷ്യം കൂടി മുന്‍ നിറുത്തി തുടങ്ങിയ ബ്ലോഗായിരുന്നു ഞങ്ങളുടേത്. ആര്‍ക്കും ആരെയും മാനസാന്തരം ഉണ്ടാക്കാന്‍ സാധിക്കില്ല. പക്ഷെ അതിനു കഴിയുന്ന ഒരേ ആരെ ആളെ ഉള്ളൂ. കുരിശില്‍ നമ്മുക്കുവേണ്ടി പിടഞ്ഞു മരിച്ചു നമ്മളെ രക്ഷിക്കാന്‍ വേണ്ടി മരണത്തെ തോല്‍പ്പിച്ചു ഉഥാനം ചെയ്ത ക്രിസ്തുവിനു മാത്രമേ അത് സാധിക്കൂ . അമ്പതു നോമ്പിന്റെ തുടക്കത്തില്‍ തന്നെ സിറോ മലബാര്‍ വോയിസ് ബ്ലോഗ് കാണിച്ച മാതൃക ഞങ്ങള്‍ വളരെ ഏറെ സ്വാഗതം ചെയ്യുന്നു. സഭയെ സംരക്ഷിക്കാന്‍ ഉള്ള ഒരു എളിയ ശ്രേമം മാത്രം ആരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്ന സത്യം ലോകത്തെ അറിയിക്കാന്‍ പരമാവധി ശ്രേമിച്ചു. അതില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ അരിക്കല്‍ മാപ്പ് ചോദിക്കുന്നു.ക്ഷെമിക്കുക, പൊറുക്കുക, ശപിക്കാതിരിക്കാന്‍ ശ്രേമിക്കുക. ഈ ആര്‍ട്ടിക്കിള്‍ ഞങ്ങളുടെ അവസാനത്തെ ലേഖനം ആയിരിക്കണമേ എന്നുള്ള പ്രാര്‍ത്ഥനയോടു കൂടി നിറുത്തുന്നു